ഇന്ധനവിലവർധനവിനെതിരെ SSF പുഴക്കാട്ടിരി സെക്ടർ പ്രതിഷേധിച്ചു
കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനവിനെനെതിരെ നടത്തപ്പെടുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി SSF പുഴക്കാട്ടിരി സെക്ടർ കമ്മിറ്റി രാമപുരം പെട്രോൾ പമ്പിൽ പ്രക്ഷോഭം നടത്തി.
പ്രതീകാത്മകമായി മഷിക്കുപ്പിയിൽ ഇന്ധനം വാങ്ങി മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധിച്ചത്.
കോവിഡ് പ്രയാസങ്ങളുടെ എരിതീയിൽ നിന്ന് ഇന്ധന വിലവർധനയുടെ വറചട്ടിയിലേക്ക് സാധാരണക്കാരനെ തള്ളുന്ന
കേന്ദ്ര സർക്കാറിന്റെ വികലമായ ഇന്ധനനയം തിരുത്തുക, ഇന്ധന വിൽപ്പന മാത്രം വലിയ വരുമാനമാർഗമായി കാണുന്ന കേന്ദ്ര സർക്കാറിന്റെ തല തിരിഞ്ഞ സാമ്പത്തിക നയങ്ങൾ തിരുത്തുക തുടങ്ങിയവ ആവശ്യപ്പെട്ട് പ്രവർത്തകർ മുദ്രാവാക്യം ഉയർത്തി.
SSF പുഴക്കാട്ടിരി സെക്ടർ പ്രസിഡന്റ് സ്വദഖത്തുള്ള അദനി,ജനറൽസെക്രെട്ടറി ഹാഷിം റയ്യാൻനഗർ,സെക്രട്ടറി മാരായ അഷ്‌കർ ഹാദി,അമീർ ഹാദി,ബാസിത് സഖാഫി,മുഹൈമിൻ സഖാഫി,ഹംസത്തലി സഅദി എന്നിവർ പങ്കെടുത്തു.