ആനിമൽ ബെർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി മലപ്പുറം ജില്ലയിൽ തുടക്കമായി
മലപ്പുറം : സാങ്കേതിക തടസ്സങ്ങൾ മൂലം ഒരു വർഷത്തിലധികമായി നിർത്തിവെച്ചിരുന്ന തെരുവുനായ നിയന്ത്രണത്തിനുള്ള ആനിമൽ ബെർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി മലപ്പുറം ജില്ലയിൽ ഇന്ന് തുടക്കം കുറിച്ചു .മലപ്പുറം ജില്ലാ പഞ്ചായത്തും മൃഗ സംരക്ഷണ വകുപ്പും ചേർന്നാണ് ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും തെരുവ് നായകളെ വന്ദ്യംകരണം ചെയ്യുന്നതിനുള്ള സമഗ്ര പദ്ധതി പുനരാരംഭിക്കുന്നത്.
ഇതിനായി പ്രത്യേകം തയ്യാറാക്കിയ താത്കാലിക മൊബൈൽ ശാസ്ത്രക്രിയ യൂണിറ്റുകൾ പരിശീലനം സിദ്ധിച്ച കുടുംബശ്രീ വളണ്ടിയർമാർ ഘട്ടം ഘട്ടമായി ജില്ലയിൽ മുഴുവൻ എത്തുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
ഓരോ പ്രദേശങ്ങളിൽ നിന്നും തെരുവ് നായകളെ പിടികൂടി വന്ദ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കി 3 ദിവസം മരുന്നും പരിചരണവും നൽകിയ ശേഷം പിടികൂടിയ സ്ഥലത്തു തന്നെ തിരിച്ചു വിടുന്നതാണ് പദ്ധതി. അതാത് പ്രാദേശിക ഭരണകൂടത്തിന്റെയും വെറ്റിനറി സർജന്റെയും മേൽനോട്ടത്തിലായിരിക്കും ഇത്. ഇതിനായി ജില്ലയിലെ 7 താലൂക്കുകളിലായി മൂന്ന് കുടുംബശ്രീ യൂണിറ്റുകൾക്ക് പദ്ധതിപ്രവർത്തനങ്ങളുടെ ചുമതല നൽകി. ഇവർക്ക് മൃഗ സംരക്ഷണ വകുപ്പിന്റെ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.
തിരൂർ ,തിരൂരങ്ങാടി ,പൊന്നാനി താലൂക്കുകളിൽ ‘ദയ’ കുടുംബശ്രീയും, ഏറനാട് ,കൊണ്ടോട്ടി താലൂക്കുകൾ ‘ശ്രദ്ധ’ കുടുംബശ്രീയും, നിലമ്പൂർ ,പെരിന്തൽമണ്ണ താലൂക്കുകളിൽ ‘കാരുണ്യ’ കുടുംബശ്രീയുമാണ് പ്രവർത്തി ഏറ്റെടുക്കുന്നത് . ജില്ലാ മൃഗ സംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബി. സുരേഷിനാണ് പദ്ധതിയു നിർവഹണത്തിന്റെ ചുമതല.ഇന്ന് പകൽ 11.30 ന് ജില്ലാ പഞ്ചായത്ത് പരിസരത്തു വെച്ച് എ. ബി. സി പദ്ധതിയുടെ ഫ്ലാഗ് ഓഫ് കർമ്മം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ നിർവഹിച്ചു .വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം സർജറി യൂണിറ്റിന്റെ ഉദ്ഘാടനവും നിർവഹിച്ചു .സ്റ്റാ. ക. ചെയർപേഴ്സൺ സറീന ഹസീബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർ മാരായ പി വി മനാഫ് , കെ ടി അഷ്‌റഫ് ശ്രീദേവി പ്രാകുന്ന് ,ഫൈസൽ എടശ്ശേരി മുൻ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഉമ്മർ അറക്കൽ ,മൃഗ സംരക്ഷണ ഓഫീസിലെ ഉദ്യോഗസ്ഥർ ,ഫിനാൻസ് ഓഫീസർ,ജെ എസ് എന്നിവർ പങ്കെടുത്തു .