നാടാകെ പരിസ്ഥിതി ദിന മാചാരിക്കുമ്പോൾ ഈ നാട്ടുകാർ ചോദിക്കുന്നു: ഈ തൊണ്ടി വാഹന കൂമ്പാരം ഒന്ന് മാറ്റിത്തരുമോ;
കൊവിഡ് പ്രതിസന്ധിയിൽ ജനജീവിതം കൂടുതൽ ദുസ്സഹമാക്കിയ വാഹനകൂമ്പാരത്തിൽ പൊറുതി മുട്ടി കൊളത്തൂരിലെ ഈ പ്രദേശ
കൊളത്തൂർ: കോവിഡിന്റെ അതിപ്രസരത്തിനും ഭീതിക്കുമിടയിൽ പൊലീസിന്റെ തൊണ്ടിവാഹന കൂമ്പാരം ജനജീവിതം ദുസ്സഹമാക്കി ഒരു പ്രദേശം. കൊളത്തൂർ കുറുപ്പത്താൽ പാങ്ങ് റോഡിലെ ജനവാസ മേഖലയിൽ അര ഏക്കറോളം സ്ഥലത്ത് വർഷങ്ങളായി കുന്നുകൂടി കിടക്കുന്ന തൊണ്ടി വാഹനങ്ങളാണ് ജനജീവിതം ദുരിതത്തിലാക്കിയത്. മഴക്കാലങ്ങളിൽ വാഹനങ്ങളിൽ നിന്ന് ഒലിച്ചിറങ്ങുന്ന പെട്രോളും ഡീസലും മറ്റും സമീപത്തെ കിണർ ജലത്തെ വരെ മലിനമാക്കുന്നു.
കുറച്ചു വർഷങ്ങളായി നാട്ടുകാർ പ്രശ്‌ന പരിഹാരത്തിനായി ഓഫിസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട്. ഇതിനിടെ വിരലിലെണ്ണാവുന്ന വാഹനങ്ങൾ ലേലം ചെയ്‌തു വിറ്റതാണ് ആകെ ആശ്വാസം. പൊലീസ് സ്‌റ്റേഷൻ പരിസരത്തെ പ്രധാന റോഡുകളുടെ ഇരുവശത്തുമായി നിർത്തിയിട്ട വാഹനങ്ങളാണ് 7 വർഷം മുൻപ് ഇവിടേക്ക് ഒന്നിച്ച് മാറ്റിയത്. ജനവാസ കേന്ദ്രമായ ഇവിടെ കുന്നുകൂടി കിടക്കുന്ന നൂറു കണക്കിന് വാഹനങ്ങൾ ഇതോടെ നാട്ടുകാർക്ക് പൊല്ലാപ്പായി മാറി.
ഒരു വർഷത്തിനകം ഇവ നീക്കം ചെയ്യുമെന്ന ഉറപ്പിലായിരുന്നു ഇവിടെ തള്ളിയത്. എന്നാൽ കൂടുതൽ വാഹനങ്ങൾ വീണ്ടും വീണ്ടുമെത്തിയതല്ലാതെ ഇവ നീക്കിയില്ല. വേനൽക്കാലത്ത് വാഹനങ്ങളിൽ തീ പടരുന്നത് സാധാരണം. വാഹനങ്ങൾക്കൊപ്പം വളരുന്ന പുല്ലും കാടും ഇതുവഴിയുള്ള കാൽനടയാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. അപകടകാരികളായ ഇഴജന്തുക്കളുടെയും തെരുവു നായ്‌ക്കളുടെയും വിഹാര കേന്ദ്രമാണ് ഇവിടെ. ഇഴജന്തുക്കൾ ഇവിടെ നിന്ന് സമീപത്തെ വീടുകളിലെത്തുന്നത് സാധാരണം.
മഴക്കാലമായാൽ പിന്നെ കൊതുകു വളർത്തു കേന്ദ്രമാണ് ഇത് സമീപത്തുള്ളവർക്ക് മഴക്കാല രോഗത്തിന്റെ ഭീഷണി എല്ലാ വർഷവുമുണ്ട്. പ്രശ്‌നത്തിൽ നാട്ടുകാർ രൂപീകരിച്ച ആക്‌ഷൻ കമ്മിറ്റി വർഷങ്ങളായി സമരത്തിലാണ്. പല തവണ ഈ ആവശ്യവുമായി കലക്‌ടർ ഉൾപ്പെടെയുള്ള അധികൃതരെ കണ്ട് നിവേദനം നൽകി. പലതവണ പരിഹരിക്കാമെന്ന് അധികൃതർ ഉറപ്പു നൽകിയെങ്കിലും പ്രശ്‌ന പരിഹാരം ഇനിയും അകലെയാണ് ഈ ഗ്രാമ വാസികൾക്ക്
https://chat.whatsapp.com/GqYuCBpkJ0H0vBjOnLdH2E