KeralaMalappuram

വീണ്ടും കാടുമൂടി ഭാരതപ്പുഴ, നിളയോരം നീളെ വളർന്ന ആറ്റുവഞ്ചിക്കാടുകൾ പുഴയെ ശ്വാസംമുട്ടിക്കുന്നു.

കുറ്റിപ്പുറം : വേനലായതോടെ ആറ്റുവഞ്ചി പുല്ലുകൾ കൊണ്ട് വീണ്ടും കാടുമൂടിയ ഭാരതപ്പുഴ അക്ഷരാർത്ഥത്തിൽ പുൽകാട് മാത്രമായി തൃത്താല വെള്ളിയാങ്കല്ലിനു താഴ്‌ഭാഗം മുതൽ തിരുനാവായ വരെ കിലോമീറ്ററുകൾ ദൂരത്തിൽ വളർന്ന പുൽകാടുകൾ പലതരത്തിൽ പുഴക്കും സമീപവാസികൾക്കും പരിസ്ഥിതിക്കും ഭീഷണിയാകുന്നു ഒരുഭാഗത്ത് പുൽക്കാടുകൾ തീയിട്ട് മണൽ വാരുന്ന സംഘങ്ങൾ ഭാരതപ്പുഴയെ നാശത്തിലേക്ക് തള്ളിവിടുമ്പോൾ പുൽകാടുകൾ വളർന്ന് ഒഴുക്ക് നിലച്ച പേരാർ ക്ഷുദ്ര ജീവികളുടെയും സാമൂഹിക ദ്രോഹികളുടെയും വിളനിലമാകുന്നു. പുഴയെ സംരക്ഷിക്കാനോ പുനരുജ്ജീവിപ്പിക്കാനോ ആവശ്യമായ നടപടികൾ ആരിൽ നിന്നും ഉണ്ടാവുന്നില്ല എന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ജലസ്രോതസ്സിന് അകാല മൃത്യുവടയാനാണ് നിയോഗം .മൺസൂൺ കാലങ്ങളിൽ കുറഞ്ഞ മാസത്തേക്ക് പുഴയായി പുനർജനിക്കുന്ന പേരാർ മഴമാറി മാസങ്ങൾ കഴിയുന്നതോടെ കണ്ണത്താദൂരത്തോളം ശ്മശാന ഭൂമിയുടെ ഭീതിപ്പെടുത്തുന്ന കാഴ്ചപോലെ കാടുമൂടുകയാണ് പതിവ് .
കഴിഞ്ഞ പ്രളയങ്ങളിൽ വൻ മണൽ ശേഖരം ഒഴുകിയെത്തിയതോടെ, പഴയകാല പ്രതാപത്തിലേക്കു പോയ ഭാരതപ്പുഴ കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിലാണു വീണ്ടും കാടുമൂടിയത് പുഴയുടെ ഒഴുക്കിനും സ്വാഭാവിക ജലസംഭരണത്തിനും തടസ്സമാകുന്ന പുൽക്കാടുകൾ നീക്കം ചെയ്യാനുള്ള നടപടികൾ ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. നിലവിൽ പേരിനു മാത്രം നീരൊഴുക്കുള്ള പുഴയിലെ ജലത്തെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ വരുന്ന 5 മാസക്കാലം എങ്ങനെ തരണം ചെയ്യുമെന്ന് കണ്ടറിയണം ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത് ബജറ്റിൽ 5 കോടി വകയിരുത്തിയ താളം നിലക്കാത്ത നിള പദ്ധതി .2 വർഷം മുൻപ് കുറ്റിപ്പുറം നിളയോരം പാർക്കിൽ യോഗം ചേർന്നിരുന്നു. ഇതിനുശേഷം തിരുവനന്തപുരത്ത് ചില യോഗങ്ങൾ നടന്നതല്ലാതെ പദ്ധതി തുടങ്ങും മുൻപേ താളം നിലച്ചുപോയതാണ്. പുഴയിലെ പുൽക്കാടുകൾ നീക്കം ചെയ്യുന്ന പദ്ധതി നടപ്പാക്കുമെന്ന വാഗ്ദാനം പല ഉദ്ഘാടന വേദികളിലും ഉയർന്നിരുന്നു മാത്രമല്ല . പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ റിവർ മാനേജ്മെന്റ് ഫണ്ടിൽ കോടിക്കണക്കിനു രൂപ കെട്ടിക്കിടക്കുന്നുമുണ്ട് എന്നാൽ ഭാരതപ്പുഴയുടെ സംരക്ഷണത്തിനും പുൽക്കാടുകൾ നീക്കുന്നതിനും നടപടി ആകുന്നില്ലെന്ന് മാത്രം .പുഴയെ അധികൃതർ മറക്കുന്നുണ്ടെങ്കിലും അനധികൃത മണലെടുപ്പ് സംഘങ്ങൾ പുഴയിൽ വളരുന്ന പുൽകാടുകൾക്ക് തീയിട്ട് മണലെടുപ്പ് നിർബാധം നടത്തുന്നതിന് ഒരുകുറവുമില്ല ഈ വേനലിലും ഒന്നിലധികം തവണ പുഴയിലെ പുൽകാടുകൾ കത്തിയമർന്നിരുന്നു ഇത് വലിയ പരിസ്ഥിതി ഭീഷണി ഉയർത്തുന്നതോടൊപ്പം പുഴയോര നിവാസികളുടെ സ്വൈര്യ ജീവിതത്തിനും ഭീഷണിയാണ് . വേനലെത്തും മുൻപേ വറ്റുന്ന ഭാരതപ്പുഴയിൽ ജലസംഭരണത്തിനായി ചെക്ക് ‍ഡാമുകൾ നിർമിക്കുമെന്ന് കഴിഞ്ഞ വർഷം മന്ത്രി കെ.ടി.ജലീൽ പ്രഖ്യാപിച്ചിരുന്നു. പുഴയിൽ ചെക് ഡാമുകൾ സ്ഥാപിക്കുന്നത് കൊണ്ട് പുൽകാടുകളുടെ വളർച്ച കുറക്കാമെന്നും മണൽകടത്തിന് ശമനമുണ്ടാകുമെന്നും അതോടൊപ്പം സമീപപഞ്ചായത്തുകളിലെ കുടിവെള്ളക്ഷ്മത്തിനു ശ്വാശത പരിഹാരമാകുമെന്നും സമീപവാസികൾ ഉറപ്പിച്ചു പറയുമ്പോഴും ഇതിനായി മുന്നിട്ടിറങ്ങാൻ അധികൃതർ തുനിയുന്നില്ലെന്നാണ് യാഥാർഥ്യം

മരണശ്വാസം വലിക്കുന്ന നിള – മീഡിയ ലൈവ് പ്രത്യേക റിപ്പോർട്ട്

2.5 2 votes
Article Rating
Subscribe
Notify of
guest

0 Comments
Newest
Oldest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x