കോവിഡ് മരണ സര്‍ട്ടിഫിക്കേഷന്‍; മാര്‍ഗനിര്‍ദേശവുമായി സര്‍ക്കാര്‍
കൊച്ചി: കോവിഡ്മരണങ്ങൾ കണ്ടെത്താനും റെക്കോഡ് ചെയ്യാനുമായുള്ള സർട്ടിഫിക്കേഷന് വേണ്ട മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. ഇന്റർനാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസസിന്റെ മാർഗരേഖയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. മരണസർട്ടിഫിക്കറ്റുകളിൽ കോവിഡ്കേസുകൾ കൃത്യമായി രേഖപ്പെടുത്തുകയാണ് ഇതിന്റെ ആദ്യപടി. എന്നാൽ, കോവിഡ് രോഗിയായിരിക്കെ മറ്റ് രോഗങ്ങൾമൂലം ഉണ്ടാകുന്ന മരണങ്ങളും കോവിഡ് മുക്തരായതിനുശേഷമുള്ള മരണങ്ങളും കോവിഡ് മരണങ്ങളായി രേഖപ്പെടുത്തില്ല. സർട്ടിഫിക്കറ്റിൽ കോവിഡ് രോഗിയായിരിക്കെ ഏതു കാരണത്താലാണ് മരിച്ചതെന്ന് രേഖപ്പെടുത്തും.കോവിഡ് നിരീക്ഷണത്തിലുള്ള മരണങ്ങൾ എല്ലാംതന്നെ കോവിഡ് -19 എന്ന വാക്കിൽ ആയിരിക്കും രേഖപ്പെടുത്തുക. സർട്ടിഫിക്കറ്റിൽ രണ്ടുഭാഗമുണ്ടാകും. ആദ്യഭാഗത്ത് കോവിഡിനോടൊപ്പമുണ്ടായ എല്ലാ രോഗവിവരങ്ങളും ഇതിൽ ഉൾക്കൊള്ളിക്കണം. ലാബ് പരിശോധനാഫലമുൾപ്പെടെ എല്ലാ മെഡിക്കൽ റെക്കോഡുകളും ഇതിൽ ഉൾപ്പെടും.
വ്യക്തിയെ ബാധിച്ചിരുന്ന രോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ രണ്ടാംഭാഗത്തിലായിരിക്കും. എത്രനാളായി രോഗബാധിതരായിരുന്നുവെന്നത് ഇതിൽ സൂചിപ്പിക്കണം. കോവിഡ് ബാധിതയായിരിക്കെ പ്രസവസമയത്തുണ്ടാകുന്ന മരണം, നിരീക്ഷണത്തിലിരിക്കെയുണ്ടാകുന്ന അപകടമരണം,ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണം എന്നിവ കോവിഡ് മരണമായി കണക്കാക്കുകയില്ല.j