KeralaNews

സംസ്ഥാനത്ത് ഇന്ന് 111 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു – ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കുറുവ പാങ്ങ് സ്വദേശിയും

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 18 പേര്‍ക്ക് കൂടി വൈറസ്ബാധ

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കുറുവ പാങ്ങ് സ്വദേശിയും

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

മലപ്പുറം ജില്ലയില്‍ 18 പേര്‍ക്ക് കൂടി ഇന്ന് (ജൂണ്‍ അഞ്ച്) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഏഴ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരും ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരും ഒരാള്‍ സ്വകാര്യ ലാബിലെ ജീവനക്കാരനുമാണ്. ഇവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവര്‍ക്കു പുറമെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തി മഞ്ചേരിയില്‍ ഐസൊലേഷനിലുള്ള ആലപ്പുഴ, പത്തനംതിട്ട സ്വദേശികള്‍ക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
മഞ്ചേരി സ്വകാര്യ ലാബിലെ ജീവനക്കാരനായ ആനക്കയം പന്തല്ലൂര്‍ അരീച്ചോല സ്വദേശി 30 കാരന്‍, മഞ്ചേരിയിലെ ആശ വര്‍ക്കറായ മഞ്ചേരി മാര്യാട് വീമ്പൂര്‍ സ്വദേശി 48 കാരി, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആനക്കയം പാണായി സൗദിപ്പടി സ്വദേശി 27 കാരന്‍, പാലക്കാട് രോഗബാധ സ്ഥിരീകരിച്ച ആരോഗ്യ വകുപ്പ് ജീവനക്കാരന്റെ ഭാര്യയുടെ സഹോദരീ ഭര്‍ത്താവ് കുറുവ പാങ്ങ് സ്വദേശി 41 കാരന്‍, കല്‍പകഞ്ചേരി മാമ്പ്ര സ്വദേശി 36 കാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.
മെയ് 20 ന് റിയാദില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ മമ്പാട് ഓമല്ലൂര്‍ തോട്ടിന്റക്കര സ്വദേശി 44 കാരന്‍, മെയ് 31 ന് റിയാദില്‍ നിന്ന് തിരുവനന്തപുരം വഴിയെത്തിയ അങ്ങാടിപ്പുറം തിരൂര്‍ക്കാട് സ്വദേശി 29 കാരന്‍, മെയ് 19 ന് റിയാദില്‍ നിന്ന് കരിപ്പൂരിലെത്തിയ പോരൂര്‍ ചാത്തങ്ങോട്ടുപുറം സ്വദേശി 33 വയസുകാരിയായ ഡോക്ടര്‍, ജൂണ്‍ ഒന്നിന് മസ്‌കറ്റില്‍ നിന്ന് കരിപ്പൂര്‍ വഴി ഒരുമിച്ചെത്തിയ തലക്കാട് ബി.പി അങ്ങാടി സ്വദേശി 60 വയസുകാരന്‍ ഇയാളുടെ 33 കാരനായ മകന്‍, മെയ് 29 ന് ജിദ്ദയില്‍ നിന്ന് കരിപ്പൂരിലെത്തിയ വെട്ടത്തൂര്‍ സ്വദേശി 57 കാരന്‍, മെയ് 26 ന് ബഹ്റിനില്‍ നിന്ന് കരിപ്പൂര്‍ വഴി നാട്ടിലെത്തിയ പൊന്നാനി പുതുപൊന്നാനി സ്വദേശി 62 കാരന്‍, മുംബൈയില്‍ നിന്ന് മെയ് 26 ന് തിരിച്ചെത്തിയ മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശി 66 കാരന്‍, മെയ് 19 ന് മുംബൈയില്‍ നിന്ന് ഒരുമിച്ച് തിരിച്ചെത്തിയ മഞ്ചേരി മാര്യാട് സ്വദേശി 33 കാരന്‍, പൊ•ള ചാപ്പനങ്ങാടി സ്വദേശി 32 കാരന്‍, മുംബൈയില്‍ നിന്ന് മെയ് 23 ന് എത്തിയ കാലടി പൊല്‍പ്പാക്കര സ്വദേശി 23 കാരന്‍, മെയ് 21 ന് ചെന്നൈയില്‍ നിന്നെത്തിയ പരപ്പനങ്ങാടി ചട്ടിപ്പടി കുപ്പിവളവ് സ്വദേശി 57 കാരന്‍, ഡല്‍ഹില്‍ നിന്നുള്ള പ്രത്യേക തീവണ്ടിയില്‍ മെയ് 18 ന് കോഴിക്കോടെത്തി നാട്ടില്‍ തിരിച്ചെത്തിയ തവനൂര്‍ ആന്തല്ലൂര്‍ സ്വദേശി 31 കാരന്‍ എന്നിവരാണ് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ച മറ്റുള്ളവര്‍. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലുള്ള ആലപ്പുഴ ഭൂതന്നൂര്‍ സ്വദേശി 32 കാരന്‍ ജൂണ്‍ ഒന്നിന് മസ്‌കറ്റില്‍ നിന്നും, പത്തനംതിട്ട അടൂര്‍ തുവയൂര്‍ സൗത്ത് സ്വദേശി 31 കാരന്‍ മെയ് 26 ന് കുവൈത്തില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ തിരിച്ചെത്തിയവരാണ്.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Newest
Oldest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x