KeralaNews

പ്രളയ ഫണ്ട് തട്ടിപ്പില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂമന്ത്രി

തിരുവനന്തപുരം: എറണാകുളത്തെ പ്രളയ ഫണ്ട് തട്ടിപ്പിൽ റവന്യൂ മന്ത്രി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. ഒരു കോടിയോളം രൂപ പ്രളയ ഫണ്ടിൽനിന്ന് തട്ടിയെടുത്ത വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ ഉത്തരവ്. പുതിയ ഉത്തരവനുസരിച്ച് ജോയിന്റ് ലാന്റ് റവന്യൂ കമ്മീഷണർ എം. കൗശിക്ക് ആയിരിക്കും അന്വേഷണം നടത്തുക. പത്ത് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മന്ത്രിയുടെ നിർദേശം. തട്ടിപ്പ് സംബന്ധിച്ച് നിലവിൽ അന്വേഷണം നടത്തിയിരുന്ന ഉദ്യോഗസ്ഥൻ മെയ് 31 ന് വിരമിച്ചിരുന്നു.
എറണാകുളം കളക്ടറേറ്റ് ജീവനക്കാരനായിരുന്ന വിഷ്ണുപ്രസാദ് മുഖ്യപ്രതിയായ പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ സിപിഎം പ്രാദേശിക നേതാക്കളടക്കം ഉൾപ്പെട്ടിരുന്നു. വിഷ്ണുപ്രസാദ് സ്വന്തം അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ച പണവും ഗുണഭോക്താക്കൾ കളക്ടറേറ്റിൽ തിരിച്ചടച്ച തുക വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുത്തതും ഉൾപ്പെടെ ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് റവന്യൂ സംഘത്തിന്റെ കണ്ടെത്തൽ.

വിഷ്ണുപ്രസാദിന്റെ സുഹൃത്ത് മഹേഷ്, സി.പി.എം. തൃക്കാക്കര ഈസ്റ്റ് മുൻ ലോക്കൽ കമ്മിറ്റി അംഗം എം.എം. അൻവർ, ഭാര്യ മുൻ അയ്യനാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ കൗലത്ത്, രണ്ടാം പ്രതി മഹേഷിന്റെ ഭാര്യ നീതു, സി.പി.എം. തൃക്കാക്കര ഈസ്റ്റ് മുൻ ലോക്കൽ കമ്മിറ്റി അംഗം എൻ.എൻ. നിഥിൻ, ഭാര്യ ഷിന്റു എന്നിവരാണ് കേസിലെ മറ്റുപ്രതികൾ.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Newest
Oldest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x