KeralaNational

സുഭിക്ഷകേരളം -സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതിലോഗോ പ്രകാശനം ചെയ്തു

കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതിയായ സുഭിക്ഷ കേരളത്തിന്റെ ലോഗോ പ്രകാശനവും കര്‍ഷക രജിസ്ട്രേഷന്‍ പോര്‍ട്ടല്‍ ഉദ്ഘാടനവും ആദരണീയനായ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

കോവിഡ്-19 മഹാമാരി മൂലം സാമ്പത്തിക- കാര്‍ഷിക മേഖലകളില്‍ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തില്‍ ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്നതിനായി കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന സംയോജിത ഭക്ഷ്യസുരക്ഷ പദ്ധതിയാണ് സുഭിക്ഷകേരളം. ബഹുജനങ്ങളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും അവര്‍ക്കാവശ്യമായ സാമ്പത്തിക സാങ്കേതിക സഹായം സമയബന്ധിതമായി കൈമാറുന്നതിന് ഉതകുന്ന രീതിയില്‍ വിവര ശേഖരണത്തിനുമായി ആണ് ഈ കര്‍ഷക രജിസ്ട്രേഷൻ പോര്‍ട്ടല്‍ വികസിപ്പിച്ചിരിക്കുന്നത്.

www.aims.kerala.gov.in/subhikshakeralam എന്ന വിലാസത്തില്‍ ഈ പോര്‍ട്ടല്‍ പൊതുജനങ്ങൾക്ക് ലഭ്യമാണ്. ഈ പോര്‍ട്ടലില്‍ വ്യക്തികള്‍, ഗ്രൂപ്പുകള്‍, സ്ഥാപനങ്ങൾ എന്നിവര്‍ക്കായി രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്.

വ്യക്തിഗത വിവരങ്ങൾക്ക് പുറമെകൃഷിയുമായി ബന്ധപ്പെട്ട സ്ഥലത്തിന്റെ വിവരങ്ങള്‍, കൃഷി ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന കാര്‍ഷിക വിളകളുടെ നടീല്‍, വിളവെടുപ്പ് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഈ പോര്‍ട്ടലില്‍ രേഖപ്പെടുത്താവുന്നതുമാണ്.

വാര്‍ഡ് / കൃഷി ഭവന്‍/ ജില്ല/സംസ്ഥാനതലത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ക്രോഡികരിച്ച് പദ്ധതി ആസൂത്രണത്തിനും നടത്തിപ്പിനുമായി വിനിയോഗിക്കുന്നതാണ്.

കോവിഡ് കാലം കടന്നു പോകും.
കൃഷിയുടെ സുവർണകാലം കടന്നു വരണം.
എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു.
നമുക്ക് ഒത്തൊരുമിച്ച് അതിജീവിക്കാം.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Newest
Oldest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x