സാഹചര്യം പരിശോധിച്ച ശേഷമേ പൊതുഗതാഗതം പുനഃസ്ഥാപിക്കൂവെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍
തിരുവനന്തപുരം: ലോക്ക്ഡൗൺ4 ന്റെ ഭാഗമായി കേന്ദ്രം അനുവദിച്ചിട്ടുള്ള യാത്രാ ഇളവുകൾ സംസ്ഥാനത്തെ സ്ഥിതിഗതികൾകൂടി പരിഗണിച്ച ശേഷമേ നടപ്പിലാക്കൂവെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ.സാഹചര്യം പരിശോധിച്ച ശേഷം പൊതു ഗതാഗതം പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
‘ജില്ലയ്ക്കുള്ളിൽ ബസ് സർവീസ് തുടങ്ങുന്നത് അടക്കം പരിശോധനയ്ക്ക് ശേഷമായിരിക്കും. കെഎസ്ആർടിസി ജില്ലാ സർവീസുകൾ ഓടിക്കുന്നത് പരിഗണനയിലുണ്ട്. ടാക്സി സർവീസുകളിൽ ഒരു യാത്രക്കാരൻ മാത്രമായി പരിമിതപ്പെടുത്തും’ മന്ത്രി പറഞ്ഞു.
അന്തർ സംസ്ഥാന ബസ് സർവീസുകളെക്കാൾ സംസ്ഥാനം ആവശ്യപ്പെടുന്നത് ട്രെയിൻ സർവീസുകളാണ്. 250 ബസുകളേക്കാൾ നല്ലത് ഒരു ട്രെയിനാണ്. ബസുകളാകുമ്പോൾ പല സ്റ്റോപ്പുകളിലും നിർത്തേണ്ടിവരും. ട്രെയിനാകുമ്പോൾ അതിന് പരിധിയുണ്ടാകുമെന്നും എ.കെ.ശശീന്ദ്രൻ പറഞ്ഞു.ബസുകളിൽ 20 പേരിൽ താഴെ ആളുകളെ വെച്ച് യാത്ര നടത്തിയാൽ സാമ്പത്തിക നഷ്ടമുണ്ടാകും. ഇരട്ടി ചാർജ് ഈടാക്കിയാൽ പോലും ആ നഷ്ടം പരിഹരിക്കാനാകില്ല