‘ഉം പുൻ’ ശക്തമായി; ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം: തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം
കൊണ്ട ‘ഉം-പുൻ’ ചുഴലിക്കാറ്റ് ശക്തമായതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ചയോടെ അതിശക്തമായ ചുഴലിക്കാറ്റായി മാറും. കാറ്റിെൻറ പരമാവധി വേഗത മണിക്കൂറിൽ 118
കി.മീ മുതൽ 166 കി.മീ വരെ ആകുന്ന പ്രതിഭാസത്തെയാണ് അതിശക്ത ചുഴലിക്കാറ്റെന്ന് വിളിക്കുന്നത്. അടുത്ത 24 മണിക്കൂർ വടക്കു
പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റിന്റെ ദിശയിൽ
വ്യതിയാനം സംഭവിച്ച് പശ്ചിമബംഗാൾ-ബംഗ്ലാദേശ് തീരത്തെലക്ഷ്യമാക്കി സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളം ചുഴലിക്കാറ്റിെൻറ സഞ്ചാരപഥത്തിലില്ല. എങ്കിലും അടുത്ത നാല് ദിവസം സംസ്ഥാന
ത്ത്ചിലയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ,
പാലക്കാട്, മലപ്പുറം ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് പ്ര
ഖ്യാപിച്ചിട്ടുണ്ട്.