എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷതീയതിയിൽ മാറ്റത്തിന്സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത്
കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ 26ന് തുടങ്ങുന്നതിൽ സർക്കാർ പുനരാലോചന
നടത്തുന്നു. തിങ്കളാഴ്ച വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, പൊതു
വിദ്യാഭ്യാസ സെക്രട്ട റി എ. ഷാജഹാൻ, ഡയറക്ടർ കെ . ജീവൻബാബു തുടങ്ങിയവർ ഇതുസംബന്ധിച്ച് കൂടിയാലോചന നടത്തും. മുഖ്യ
മന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനം പ്രഖ്യാപിക്കും. ലേ ാക്ഡൗൺ നാലാംഘട്ടത്തിലേക്ക് നീട്ടുകയും, പരീക്ഷ വിജ്ഞാപനം പുറത്തിറങ്ങിയ സാഹചര്യത്തിൽനിന്ന് സ്ഥിതിഗതി
കൾ മാറുകയും ചെയ്തതിനെതുടർന്നാണ് സർക്കാർ പുനരാലോ
ചനക്ക് ഒരുങ്ങുന്നത്. രാജ്യവ്യാപകമായി ലോക്ഡൗൺ നാലാം ഘട്ടത്തിലേക്ക് നീട്ടിയ സാഹചര്യത്തിൽ ധൃതിപിടിച്ച് പരീക്ഷ നടത്തുന്നത് അപകടം വിളിച്ചുവരുത്തുമെന്ന ആശങ്ക പങ്കുവെക്കുന്നവർ ഏറെയാണ്.
നാലാംഘട്ടത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുമതിയില്ല. എസ്.എസ്.എൽ.സി,
ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾക്കായി രാവിലെയും ഉച്ചക്കുമായി 13.5 ലക്ഷം വിദ്യാർഥികൾ വീട്ടിൽനിന്ന്പുറത്തിറങ്ങേണ്ടിവരും. പൊതുഗതാഗതം
ആരംഭിക്കാത്ത സാഹചര്യത്തിൽ
മാനദണ്ഡങ്ങൾ പാലിച്ച് ഇവരെ
പരീക്ഷ കേന്ദ്രത്തിൽ എത്തിക്കുന്നതും വെല്ലുവിളിയാണ്. എന്നാ
ൽ, സാഹചര്യം കൂടുതൽമോശ
മാകുന്നതിന് മുമ്പുതന്നെ പരീക്ഷ
നടത്തിയെടുക്കുന്നതാണ് നല്ലതെന്ന് ചൂണ്ടിക്കാട്ടുന്ന രക്ഷിതാക്കളും
അധ്യാപകരുമുണ്. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും
പ്രവാസികൾ മടങ്ങിവരികയും രോഗബാധിതരുടെ എണ്ണം വർധിക്കുന്നതും പരീക്ഷ നടത്തിപ്പിന് പ്രധാ ന വെല്ലുവിളിയാണ്. ഗൾഫിലും ല
ക്ഷദ്വീപിലും ഒമ്പത് വീതം കേന്ദ്ര
ങ്ങളിൽ 597ഉം 592ഉം വിദ്യാർഥി
കൾ പരീക്ഷ എഴുതാനുണ്. ട് രോ
ഗഭീതിയിൽ പരീക്ഷ എഴുതേണ്ടി വരുന്നത് വിദ്യാർഥികളിലും ആശങ്ക പരത്തുന്നുണ്ട്. ഇതെല്ലാം വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുമെന്നാണ് സൂചന.