മണ്ണ് നീക്കം ചെയ്ത് സംരക്ഷണഭിത്തി നിർമ്മിക്കുന്ന പ്രവർത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നു
അങ്ങാടിപ്പുറം പഞ്ചായത്തിലെ ഏറാംതോട് പാലത്തിനടുത്തും കൃഷിഭവൻ പരിസരത്തും അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്ത് സംരക്ഷണഭിത്തി നിർമ്മിക്കുന്ന പ്രവർത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നു.പ്രളയകാലത്ത് ഏറെ പ്രയാസം അനുഭവപ്പെട്ടിരുന്ന പ്രദേശമാണിത്. അങ്ങാടിപ്പുറം പഞ്ചായത്തിന്റെ അഭ്യർത്ഥനയെ തുടർന്നാണ് സംസ്ഥാന സർക്കാർ പ്രളയദുരിതാശ്വാസ ഫണ്ടിൽ നിന്നും 36.25 ലക്ഷം രൂപ ഈ പ്രവൃത്തിക്കായി അനുവദിച്ചത്. സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ട്(SDRF)ൽ മേജർ ഇറിഗേഷനു കീഴിൽ 19ലക്ഷം രൂപയുടെ പ്രൊട്ടക്ഷൻ വർക്കും, മൈനർ ഇറിഗേഷനു കീഴിൽ 17.25 ലക്ഷം രൂപയുടെ മണ്ണ് മാറ്റൽ പ്രവർത്തിയുമാണ് നടന്നു കൊണ്ടിരിക്കുനത്. പദ്ധതിപ്രദേശം ജില്ലാപഞ്ചായത്ത് അംഗം അഡ്വക്കേറ്റ് ടികെ റഷീദലി, പഞ്ചായത്ത് പ്രസിഡന്റ് ഒ കേശവൻ, വൈസ് പ്രസിഡന്റ് രേണുകടീച്ചർ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമ്മാൻമാരായ വിപി അബ്ദുൾ അസീസ്, യു രവി തുടങ്ങിയവർ സന്ദർശിച്ചു.