പെരിന്തൽമണ്ണ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ‘ഹരിത ഗ്രാമം’ പദ്ധതിക്ക് തുടക്കമായി
പെരിന്തൽമണ്ണ : മുസ്ലിം യൂത്ത് ലീഗ് പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റിയുടെ ‘ഹരിത ഗ്രാമം’ എന്ന പേരിൽ 100 ഏക്കറിൽ കൂടുതൽ കൃഷി നടത്തുന്ന കാർഷിക പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പെരിന്തൽമണ്ണയിൽ നിർവ്വഹിച്ചു.മണ്ഡലം പ്രസിഡന്റ് നഹാസ് പാറക്കൽ അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി പി.കെ.ഫിറോസ്, പി.അബ്ദുൽ ഹമീദ്. എം.എൽ.എ, സൂപ്പി സാഹിബ്, സലീം കുരുവമ്പലം, ഉസ്മാൻ താമരത്ത്, ഏലംകുളം കൃഷി ഓഫീസർ നിസാർ, സി.ടി.നൗഷാദലി, പി.ടി.മുർറത്ത്, ശൈഷാദ് തെക്കേതിൽ, കെ.പി.ഫാറൂഖ് പ്രസംഗിച്ചു.