InternationalNews

യു എ ഇ മുഴുവൻ വിസാ പിഴകളും റദ്ദാക്കി; മൂന്നുമാസം രാജ്യം വിടാൻ സമയം

ദുബൈ:യു എ ഇയിലെ വിസ, എമിറേറ്റ്സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട മുഴുവൻ പിഴകളും ഒഴിവാക്കാൻ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവിട്ടു. താമസവിസക്കാർക്കും, സന്ദർശകവിസക്കാർകും ഈ ആനൂകൂല്യം ലഭിക്കും. ഇതോടെ മാർച്ച് ഒന്നിന് മുമ്പ് വിസ കാലാവധി തീർന്നവർക്കും പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ അവസരം ലഭിക്കും. വിസാ കാലാവധി തീർന്ന് അനധികൃതമായി യു എ ഇയിൽ തുടരുന്നവർക്ക് പിഴയില്ലാതെ രാജ്യം വിടാൻ മെയ് 18 മുതൽ മൂന്ന് മാസം സമയം അനുവദിക്കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാകുന്ന തീരുമാനമാണിത്. താമസ കുടിയേറ്റവുമായി ബന്ധപ്പെട്ട മുഴുവൻ പിഴകളും ഒഴിവാക്കുന്നതിനാൽ ഫലത്തിൽ പൊതുമാപ്പിന്റെ പ്രയോജനമാണ് പ്രവാസികൾക്ക് ലഭിക്കുക. പിഴയുള്ളതിനാൽ പ്രത്യേക വിമാനങ്ങളിൽ പോലും നാടണയാൻ ബുദ്ധിമുട്ടിയിരുന്നവർക്ക് രാജ്യത്തേക്ക് മടങ്ങാൻ തീരുമാനം വഴിയൊരുക്കും

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Newest
Oldest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x