അന്താരാഷ്ട്ര നഴ്‌സസ് ദിനാചരണം മാലാഖമാര്‍ക്ക് മധുരവുമായി മഞ്ഞളാംകുഴി അലി എം.എല്‍.എ ജില്ലാ ആസ്പത്രിസന്ദർശിച്ചു
പെരിന്തല്‍മണ്ണ: കോവിഡ് 19 മഹാമാരിയോട് ലോകമാകെ പൊരുതുന്ന പാശ്ചത്തലത്തില്‍ വന്നു ചേര്‍ന്ന അന്താരാഷ്ട്ര നഴ്‌സസ് ദിനാചരണത്തില്‍ പെരിന്തല്‍മണ്ണ ജില്ലാ ആസ്പത്രിയിലെ മാലാഖമാര്‍ക്ക് മധുരവുമായി മഞ്ഞളാംകുഴി അലി എം.എല്‍.എ എത്തി. മുഴുവന്‍ നഴ്‌സിംഗ് ജീവനക്കാര്‍ക്കും മധുരം വിതരണം ചെയ്തു. തുടര്‍ന്ന് സ്റ്റാഫ് കൗണ്‍സില്‍ സംഘടിപ്പിച്ച നഴ്‌സുമാരെ ആദരിക്കല്‍ ചടങ്ങും എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്തും സ്വന്തം ജീവിതവും കുടുംബവും മറന്ന് ആരോഗ്യ ശുശ്രൂഷാ രംഗത്ത് സമര്‍പ്പിത സേവനം ചെയ്യുന്ന നഴ്‌സുമാരെ ഇപ്പോള്‍ അല്ലെങ്കില്‍ എപ്പോഴാണ് ആദരിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. നഴ്‌സിങ്ങ് സൂപ്രണ്ട് പി.ഷൈലജ, പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരായ പി.പ്രേമകുമാരി, കെ.വനജരുമാരി എന്നിവരെ എം.എല്‍.എ പൊന്നാട അണിയിച്ചു. ആര്‍.എം.ഒ ഡോ. ഇന്ദു, ജില്ലാ ആസ്പത്രി മുന്‍ സൂപ്രണ്ട് ഡോ. ഷാജി അബ്ദുല്‍ഗഫൂര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തുളസീ ദാസ്, സ്റ്റാഫ് സെക്രട്ടറി വി.സി ശങ്കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോക്ടര്‍മാരും നഴ്‌സുമാരും ചേര്‍ന്ന് കേക്കു മുറിച്ചു വിതരണം ചെയ്തു.