വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മോട്ടോർ തൊഴിലാളികൾ പെരിന്തൽമണ്ണ മുൻസിപ്പാലിറ്റിയിൽപ്രതിഷേധ സംഗമങ്ങൾ നടത്തി
മോട്ടോർ തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരംഓട്ടോ തൊഴിലാളികളെ ഓടാൻ അനുവദിക്കുക, അടിയന്തര സഹായമായ 1000 രുപ ഉടൻ അനുവദിക്കുക, ടാക്സ്, ഇൻഷൂറൻസ് എന്നിവ അടക്കാൻ സാവകാശം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പെരിന്തൽമണ്ണ മുൻസിപ്പാലിറ്റിയിൽ അഞ്ച് കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമങ്ങൾ നടത്തി.പെരിന്തൽമണ്ണ സർവീസ് ബേങ്ക് പരിസരത്ത് നടന്ന പ്രതിഷേധത്തിൽ STU മണ്ടലം ജന:സെക്രട്രി പച്ചീരി ഫാറൂഖ് ഉദ്ഘാടനംച്ചെയ്തു. മുൻസിപ്പാലിറ്റി ഓഫീസ് പരിസരത്ത് നടന്ന പ്രതിഷേധ സംഗമത്തിൽ STU മോട്ടോർ തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്രി തെക്കത്ത് ഉസ്മാൻ ഉദ്ഘാടനം ചെയ്തു. രാമദാസ് ഹോസ്പിറ്റൽ പരിസരത്ത് നടന്ന പ്രതിഷേധ സംഗമത്തിൽ മുൻസിപ്പൽ STU പ്രസിണ്ടന്റ് ഹസൈനാർ തോടോളി ഉദ്ഘാടനം ചെയ്തു.ജില്ലാ ഹോസ്പ്പിറ്റൽ പരിസരത്ത് നടന്ന പ്രതിഷേധ സംഗമത്തിൽ മുൻസിപ്പൽ STU ജന:സെക്രട്രി ഷബീർ പോത്തുക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. മൗലാനാ ഹോസ്പ്പിറ്റൽ പരിസരത്ത് നടന്ന പ്രതിഷേധ സംഗമത്തിൽ മണ്ടലം STU സെക്രട്രിപച്ചീരി ഫാറൂഖ് സാഹിബ് ഉദ്ഘാടനം ചെയ്തു. അസ്ക്കർ കക്കൂത്ത്, ഷെഫീക്ക് ഒലിങ്കര എന്നിവരും സംസാരിച്ചു.വിവിധ കേന്ദ്രങ്ങളിൽ ഓട്ടോ തെഴിലാമികും സംഗമത്തിൽ പങ്കാളികളായി.