വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഭക്ഷ്യവസ്തുക്കളുമായി ഒരു കൂട്ടം അധ്യാപകർ
മൂർക്കനാട് : ലോക്ഡൗണിൽ പ്രയാസമനുഭവിക്കുന്ന വിദ്യാർഥികളുടെ വീടുകളിലേക്ക് ഭക്ഷ്യവസ്തുക്കളുമായി അധ്യാപകരെത്തി. മൂർക്കനാട് AEMAUP സ്കൂളിലെ അധ്യാപകരാണ് വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികൾക്കും ഭക്ഷ്യകിറ്റ് അവരുടെ വീടുകളിൽ എത്തിച്ചു നൽകിയത്.
വിതരണോദ്‌ഘാടനം മൂർക്കനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. സി.ലക്ഷ്മി ദേവി നിർവഹിച്ചു. ബഹുഭൂരിപക്ഷവും സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ ഈ കോവിഡ് കാലത്ത് അദ്ധ്യാപകർ കാണിച്ച നന്മ പ്രശംസനീയവും മാതൃകപരവുമെന്ന് അവർ ഉദ്ഘാടന ഭാഷണത്തിൽ അഭിപ്രായപ്പെട്ടു. PTA പ്രസിഡന്റ് ശ്രീ.പി.കെ യൂസഫലി അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.വി.കൃഷ്ണദാസ്, പഞ്ചായത്ത് അംഗം ശ്രീ.സുന്ദരൻ PTA അംഗങ്ങളായ ശ്രീ.ഹസ്സൻ, ശ്രീ.സി.പി കൃഷ്ണൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു.
സ്കൂൾ അധ്യാപകരായ എം.ടി ഹംസ, എം.പി ഹംസക്കുട്ടി, കെ.ടി ഹംസ, സി.സുനിൽ,വി.ശ്യാം, പി.ശ്രീരാജ് കൂടാതെ പ്രദേശത്തെ അച്ചിവേഴ്സ് ക്ലബ്ബ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.