KeralaNews

ആരാധനാലയങ്ങൾ തുറക്കണമെന്ന് ഹരജി;തൽക്കാലമില്ലെന്ന്കോടതി

കൊച്ചി: ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം തൽക്കാലം അനുവദിക്കാനാവില്ലെന്ന് ഹൈകോടതി. ആരാധനാലയങ്ങളിൽ പോകാൻ ഭക്തർക്ക് ആഗ്രഹ
മുണ്ടാകാമെങ്കിലും അതിലുപരി
പൊതുതാൽപര്യത്തിന് മുൻഗണന നൽകി ഇപ്പോൾ ഇത് അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് ഷാജി പി. ചാലി, ജസ്റ്റിസ് എം.ആർ. അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഗ്രീൻ, ഓറഞ്ച്സോണുകളിലെ പള്ളി തുറക്കാൻ അനുമതി തേടി തമ്മനം സ്വദേശി സാജു ജോസഫ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. പള്ളികളിൽ സമൂഹ അകലം പാലിച്ച് വിശ്വാസികൾക്ക് പങ്കെടുക്കാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, ഈ
മാസം 17 വരെ ലോക്ഡൗൺ നീട്ടിയതിനാൽ ആരാധനാലയങ്ങൾ
തുറക്കാൻ അനുമതി നൽകാനാവില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഇളവ് അനുവദിക്കാനാവില്ലെ
ന്ന് സംസ്ഥാന സർക്കാറും വ്യ
ക്തമാക്കി. നിയന്ത്രണങ്ങൾ പള്ളിക്കും ക്ഷേത്രത്തിനും മസ്ജിദിനും ബാധകമാണ്.
ഹരജി വീണ്ടും ഈ മാസം 19ന് പരിഗണിക്കാൻ മാറ്റി.

5 1 vote
Article Rating
Subscribe
Notify of
guest

0 Comments
Newest
Oldest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x