കൊപ്പം പ്രഭാപുരം സ്വദേശി റിയാസിന് ദുബായ് ഭരണാധികാരിയുടെ ആദരം.
ദുബായ്:ദുബായ് പോലീസ് സെക്യൂരിറ്റി വിംഗിന്റെ കൂടെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ വളണ്ടിയേഴ്സായി സേവനമനുഷ്ടിക്കുമ്പോൾ കോവിഡ് പോസിറ്റീവായ വളണ്ടിയേഴ്സിനു ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഫൗണ്ടേഷൻ നൽകിയ ആദരവ് പ്രഭാപുരം സ്വദേശി റിയാസ് വലിയപറമ്പിലിനും ലഭിച്ചു.
എന്റെ സാമൂഹ്യ പ്രവർത്തന കാലത്തിനിടയിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണിതെന്നും ഏറെ സന്തോഷം നൽകുന്നുവെന്നും സർവശക്തനെ ഈ അവസരത്തിൽ സ്തുതിക്കുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.