ദിലീപിന്റെ ഫോണുകൾ പരിശോധിക്കുന്നത് തിരുവനന്തപുരം ലാബിൽ
തിരുവതിരുവനന്തപുരത്തെ ഫോറൻസിക് ലാബിലാണ് പരിശോധിക്കുക
തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലാണ് ദിലീപിന്റെ ഫോണുകൾ പരിശോധിക്കുക. മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനത്തിലാണിത്.ഫോണിന്റെ അണ്‍ലോക്ക് പാറ്റേണ്‍ പരിശോധിക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം മജിസ്ട്രേറ്റ് കോടതി തള്ളി.
ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ആറ് ഫോണുകളാവും ഫോറന്‍സിക് പരിശോധനക്ക് അയക്കുക. ഈ ഘട്ടത്തില്‍ കോടതിയില്‍വച്ച് ഫോണുകള്‍ തുറക്കുകയോ അണ്‍ലോക്ക് പാറ്റേണുകൾ പരിശോധിക്കേണ്ടതോ ഇല്ലെന്ന നിലപാടാണ് കോടതിക്ക്.