വാവ സുരേഷ് ഡോക്ടർമാരോട് സംസാരിച്ചു ; വെന്റിലേറ്റർ നീക്കി
ആരോഗ്യ നിലയിൽ കാര്യമായ പുരോഗതി
മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതി ഉണ്ടെന്നു ഡോക്ടർമാർ. ഹൃദയമിടിപ്പും രക്തസമ്മർദവും സാധാരണനിലയിൽ എത്തിയിട്ടുണ്ട്. തലച്ചോറിന്റെ പ്രവർത്തനത്തിലും പുരോഗതിയുണ്ട്. അദ്ദേഹത്തെ വെന്റിലേറ്ററിൽനിന്നും മാറ്റി. ഡോക്ടർമാരോട് അദ്ദേഹം സംസാരിച്ചുതുടങ്ങി. വെന്റിലേറ്റർ സഹായം വീണ്ടും ആവശ്യമായിവരാൻ സാധ്യത ഉള്ളതിനാൽ അദ്ദേഹത്തെ 24 മുതൽ 48 മണിക്കൂർവരെ ഐ.സി.യുവിൽ നീരീക്ഷിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.