ഒമിക്രോണിന്റെ ഉപവകഭേദം കൂടുതൽ മാരകമെന്നു ഡബ്ല്യൂ. എച് .ഒ
10 ആഴ്ച മുമ്പ് തെക്കൻ ആഫ്രിക്കയിൽ ആണ് ഒമിക്രോണിന്റെ ഈ വകഭേദം കണ്ടെത്തിയത്
ഒമിക്രോണിന്റെ ഉപവകഭേദം കൂടുതൽ അപകടകരമെന്നു ലോകാരോഗ്യ സംഘടന . നിലവിൽ 57 രാജ്യങ്ങളിൽ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട് . 10 ആഴ്ച മുമ്പ് തെക്കൻ ആഫ്രിക്കയിൽ ആണ് ഒമിക്രോണിന്റെ ഈ വകഭേദം കണ്ടെത്തിയത് . ചുരുങ്ങിയ ദിവസം കൊണ്ട്തന്നെ ഇത്രയേറെ രാജ്യങ്ങളിൽ പടർന്നത് ആശങ്കയോടെ നോക്കുന്നു. ഇതിനെപറ്റി കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന വ്യെക്തമാക്കി.