വാവ സുരേഷിന്റെ നില ഗുരുതരമായി തുടരുന്നു
ചൊവ്വാഴ്ച രാവിലെ ഉണ്ടായ ആരോഗ്യ പുരോഗതി ഇപ്പോൾ ഇല്ല
മൂർഖൻ പാമ്പിന്റെ കടിയേറ്റു ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് ഗുരുതരാവസ്ഥയിൽ തുടരുന്നു . ചൊവ്വാഴ്ച രാവിലെ ബോധം തെളിയുകയും ചോദ്യങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു, എന്നാൽ ചൊവ്വാഴ്ച രാവിലെ ഉണ്ടായ ആരോഗ്യ പുരോഗതി ഇപ്പോൾ ഇല്ല എന്നാണ് ഡോക്ടർമാർ പറയുന്നത്. അബോധാവസ്ഥയിൽ ആണ് . ശരീരത്തിലെ പേശികൾ കൂടുതൽ തളർച്ചയിൽ ആകുകയും ചെയ്തു .