തിയറ്റർ അടച്ചിടരുത് : ആരോഗ്യ മന്ത്രിയോട് ഫെഫ്ക
സി കാറ്റഗറി ഇടങ്ങളിൽ തിയറ്ററുകൾ മാത്രം അടച്ചുപൂട്ടുന്നതിൽ പുനരാലോചന വേണം
കോവിഡ് വ്യാപനസാഹചര്യത്തിൽ തിയറ്ററുകൾ അടക്കുന്നതിനെതിരെ ആരോഗ്യ മന്ത്രി വീണ ജോർജിന് സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ കത്ത്. ബാറുകളും മാളുകളും തുറന്നു പ്രവർത്തിക്കുമ്പോൾ കോവിഡ് മാനദണ്ഡം ഉറപ്പാക്കി പ്രവർത്തിക്കുന്ന തിയറ്റർ മാത്രം അടച്ചിടാൻ പറയുന്നത് എന്തുകൊണ്ടാണെന്ന് സിനിമ മേഖലയ്ക്ക് അറിയണം.