വീട്ടിലെ സകല പുരുഷന്മാരെയും പ്രതിയാക്കിയെന്നു ദിലീപ്
84 വയസുള്ള അമ്മയും വീട്ടിലെ മറ്റു സ്ത്രീകളും ആണ് ഇനി ബാക്കി ഉള്ളതെന്നും ദിലീപ്
84 വയസുള്ള അമ്മയും വീട്ടിലെ മറ്റു സ്ത്രീകളും ആണ് ഇനി ബാക്കി ഉള്ളതെന്നും വീട്ടിലെ സകല പുരുഷന്മാരെയും പ്രതിയാക്കിയെന്നും ദിലീപ് കോടതിയിൽ പ്രതികരിച്ചു. അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ഫോണുകൾ പരിശോധന നടത്തുന്ന കാര്യത്തിലും ഹൈകോടതി ചൊവ്വാഴ്ച തീരുമാനമെടുക്കും.