കൂട്ടയിടിയിൽ നിന്നും തെന്നിമാറി രണ്ട് ഇൻഡിഗോ വിമാനങ്ങൾ
തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം
ബാംഗ്ളൂർ വിമാന താവളത്തിൽ നിന്നും പറന്നുയർന്ന രണ്ട് വിമാനങ്ങൾ തമ്മിലുള്ള കൂട്ടിമുട്ടൽ ഒഴിവായി. ഗതിമാറി സഞ്ചരിക്കാനുള്ള മെസ്സേജ് അപ്രോച് റഡാർ നൽകിയത് കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്. ബാംഗ്ലൂരിൽ നിന്ന് കൊൽക്കത്തയ്ക്ക് പുറപ്പെട്ട 6 ഇ 455 വിമാനവും, ഭുവനേശ്വറിലേക്കു പുറപ്പെട്ട 6 ഇ 246 വിമാനവുമാണ് ബ്രീച് ഓഫ് സെപ്പറേഷൻ മറികടന്നതെന്നു അധികൃതർ. എയർസ്പേസിൽ വച്ച് പാലിക്കേണ്ട നിശ്ചിത അകലം മറികടക്കുമ്പോൾ ആണ്ബ്രീച് ഓഫ് സെപ്പറേഷൻ ഉണ്ടാകുന്നതു. ജനുവരി 9 നു ടേക്കോഫിന് പിന്നാലെ ആണ് ഈ സംഭവം .