കോർട്ടിനോട് വിടചൊല്ലി സാനിയ മിർസ
2022 തന്റെ അവസാന സീസൺ ആയിരിക്കും
ഇന്ത്യൻ ടെന്നീസിലെ മിന്നും താരം സാനിയ മിർസ കോർട്ടിനോട് വിടപറയാനൊരുങ്ങുന്നു. ഓസ്‌ട്രേലിയൻ ഓപ്പൺ ഡബിൾസിൽ തോറ്റു പുറത്തായതിന് ശേഷമാണ് സാനിയ ഇങ്ങനെ പ്രതികരിച്ചത്. ഓസ്‌ട്രേലിയൻ ഓപ്പണിൽ യുക്രൈൻ താരം നാദിയ കിചെനോക്കുമായി ചേർന്നാണ് കളിക്കാൻ ഇറങ്ങിയത് , സ്ലോവേനിയൻ ജോഡികളായ തമാര സിദാൻ സെക് , കാജാ ജുവാൻ സഖ്യത്തോടാണ് രണ്ടു സെറ്റ് പോരാട്ടത്തിൽ തോറ്റത്. സ്കോർ 4 – 6 , 6 – 7
2003 മുതൽ പ്രൊഫഷണൽ ടെന്നീസ് കളിച്ചുതുടക്കമിട്ട താരം തന്റെ 19 വർഷത്തെ കരിയർ ആണ് അവസാനിപ്പിക്കുന്നത്. ഡബ്ല്യൂ.ടി.എ കിരീടം സ്വന്തമാക്കിയ താരം കൂടിയാണ് സനിയമിർസ