KeralaNewsThiruvananthapuram

കോവിഡ് അതി തീവ്രവ്യാപനം : മന്ത്രി വീണാ ജോർജ്

എൻ 95 മാസ്‌കോ ഡബിൾ മാസ്‌കോ ധരിക്കുക

കോവിഡിന്റെ മൂന്നാം തരംഗത്തിലൂടെയാണ് സംസ്ഥാനം പോയിക്കൊണ്ടിരിക്കുന്നതെന്നു ആരോഗ്യ മന്ത്രി വീണാ ജോർജ്. മൂന്നാം തരംഗം അതി തീവ്രതയേറിയ വ്യാപനത്തിലേക്കാണ് കടന്നിരിക്കുന്നു. നമ്മളെല്ലാവരും ഒറ്റകെട്ടായിതന്നെ മൂന്നാം തരംഗത്തെ നേരിടണം എന്നും മന്ത്രി പറഞ്ഞു.
ഡെൽറ്റയേക്കാൾ തീവ്രത കുറഞ്ഞ ഒമിക്രോണിനെ അവഗണിക്കരുത്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സാമൂഹ്യ അകലം പാലിക്കുക, കൈകൾ ഇടയ്ക്കിടെ ശുചിയാക്കുക, എൻ 95 മാസ്‌കോ ഡബിൾ മാസ്‌കോ ധരിക്കുക, അതുപോലെ വാക്സിനേഷൻ സ്വീകരിക്കുക, ആരോഗ്യ പ്രവർത്തകർ ബൂസ്റ്റർ ഡോസ് എടുക്കുക വായുസഞ്ചാരം ഉള്ള സ്ഥലത്തു ഇരിക്കുക എന്നീ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക എന്നും മന്ത്രി അഭ്യർത്ഥിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Newest
Oldest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x