കേസ് വിവരങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കരുത് : ദിലീപ് ഹൈക്കോടതിയിൽ
അടച്ചിട്ട മുറിയിൽ മാത്രമേ വിചാരണ പാടുള്ളു എന്ന് ദിലീപിന്റെ വക്കീൽ നേരത്തെ ഉന്നയിച്ചിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്ന് നടൻ ദിലീപ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. അടച്ചിട്ട മുറിയിൽ മാത്രമേ വിചാരണ പാടുള്ളു എന്ന് ദിലീപിന്റെ വക്കീൽ നേരത്തെ ഉന്നയിച്ചിരുന്നു. കേസുമായി ബന്ധപെട്ടു കോടതിയിലെ മറ്റു വിവരങ്ങളും മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കരുത് എന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്.