അബുദാബി സ്ഫോടനം; മൂന്നുപേർ കൊല്ലപ്പെട്ടു
മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരനും ഒരു പാക്കിസ്ഥാൻ സ്വദേശിയും
അബുദാബിയിൽ രണ്ടിടങ്ങളിൽ ഉണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരനും ഒരു പാക്കിസ്ഥാൻ സ്വദേശിയും . മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല. മുസഫയിലെ ഏറ്റവും വലിയ എണ്ണകമ്പനിയായ അഡ്‌നോക്കിന്റെ സംഭരണ കേന്ദ്രത്തിനു സമീപം ആണ് ആദ്യം പൊട്ടിത്തെറി ഉണ്ടായതു. അബുദാബി ഇന്റർനാഷണൽ വിമാനത്താവളത്തിന് സമീപതുള്ള നിർമാണ മേഖലയിലും പൊട്ടിത്തെറി ഉണ്ടായി.
രണ്ട് സ്ഥലങ്ങളിലും ഡ്രോൺ പോലുള്ള എന്തോ ഒന്ന് നിലത്തു പതിച്ചെന്നു അബുദാബി പോലീസ് സ്ഥിതീകരിച്ചു. അതേസമയം, ഈ പൊട്ടിത്തെറി തങ്ങളുടെ സൈനിക നടപടി എന്ന് യെമനിലെ ഹൂതി വിമതർ അവകാശപ്പെട്ടു. ഹൂതികൾ പലതവണകളായി സൗദി അറേബ്യയിലെ നജ്റാനിലെക്കും അബഹാ വിമാനത്താവളത്തിലേക്കും മുന്നേ ഡ്രോൺ ആക്രമണം നടത്തിയിട്ടുണ്ട്. കപ്പൽ ആക്രമണങ്ങളും ഹൂതികൾ നടത്തിയിട്ടുണ്ട് .