സ്കൂളുകളിൽ വാക്സിൻ ബുധനാഴ്ച തുടങ്ങും.
കുത്തിവെപ്പെടുക്കാൻ രക്ഷിതാക്കളുടെ സമ്മതം വേണം
ബുധനാഴ്ചമുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ 15 മുതൽ 18 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകിത്തുടങ്ങും. 8 .14 ലക്ഷം വിദ്യാർത്ഥികൾക്കാണ് വാക്സിൻ നൽകുക. രക്ഷിതാക്കളുടെ പൂർണ്ണ സമ്മതമില്ലാതെ കുട്ടികൾക്ക് വാക്സിൻ നൽകില്ല. എല്ലാ സ്കൂളുകളിലും ആംബുലൻസ് സർവീസും വാക്സിൻ വിതരണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
ഒരുദിവസം വാക്സിൻ എടുക്കേണ്ട വിദ്യാർത്ഥികളുടെ ലിസ്റ്റ് സ്കൂൾ അധികൃതർ നേരത്തെ തന്നെ തയ്യാറാക്കണം. ഇത്തരത്തിൽ 967 സ്കൂളുകളിലാണ് വാക്സിൻ നൽകുക. ആരോഗ്യ വകുപ്പിൽ നിന്നും ഒരു മെഡിക്കൽ ഓഫീസർ, വാക്സിനേറ്റർ, സ്റ്റാഫ് നഴ്സ് സ്കൂളിൽ നിന്നും ഒരു സ്റ്റാഫ് എന്നിവർ അടങ്ങുന്നതാണ് വാക്സിനേഷൻ ടീം. കുട്ടികളുടെ എണ്ണത്തിനനുസരിച്ചു വാക്സിനേറ്റർമാരുടെ എണ്ണം തീരുമാനിക്കും.