പാലിയേറ്റീവിന്റെ സാന്ത്വന പരിചരണത്തിനായി സഹായ ധനം നല്കി വധുവരന്മാർ
വളാഞ്ചേരി:ഇന്ന് കാവുംപുറം സാഗർ ഓഡിറ്റോറിയത്തിൽ ഒരു കല്യാണം ഉണ്ടായിരുന്നു.അവരുടെ വക ഒരു ചെക്ക് പാലിയേറ്റീവ് പ്രതിനിധിയെ
നവദമ്പതികൾ ഏൽപ്പിച്ചു.
വലിയ തുക തന്നെ തന്നെയായിരുന്നു അതിൽ എഴുതിയിട്ടുണ്ടായിരുന്നത് ,
അത് സമൂഹത്തിലെ പ്രയാസം അനുഭവിക്കുന്നവർക്ക് ആശ്വാസം നൽകാനുള്ളതാണ്,
നാട്ടിലെ സാന്ത്വന പ്രവർത്തനങ്ങൾക്ക് കരുത്തേകാനുള്ളതാണ് ,
പാലിയേറ്റീവ് സന്ദേശം കൂടുതൽ ആളുകളിലേക്ക് പകരാനുള്ളതാണ്.
കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരം മനുഷ്യർ സമ്മാനിക്കുന്ന ഊർജ്ജം വളരെ വലുതാണ് എന്ന് തിരിച്ചറിയുകയാണ്.
.പാലിയേറ്റീവ് ദിനത്തിൽ കാവുംപുറത്ത് വെച്ച് നടന്ന
ആതവനാട് ഗവ. ഹൈസ്കൂൾ റിട്ട: പ്രധാന അദ്ധ്യാപകൻ ഹരികുമാറിന്റെയും കരിപ്പോൾ ഗവ. സ്കൂർ അദ്ധ്യാപിക വിദ്യാദേവിയുടെയും മകൾ ഹരിതയും നിധിൻ ശങ്കറും തമ്മിലുള്ള താലി കെട്ട്
വേദിയിലാണ് വളാഞ്ചേരി പാലിയേറ്റീവിന് അവരുടെ വിഹിതം കൈമാറിയത്.