വാഹന പരിശോധനക്കിടെ വളാഞ്ചേരി പോലീസ് വൻ വിദേശ മദ്യം പിടികൂടി
മലപ്പുറം പോലീസ് മേധാവി സുജിത്ത് ദാസ് എസ് .ഐ പി എസിന്റെ നിർദ്ദേശമനുസരിച്ച് ഹൈവേ കേന്ദ്രീകരിച്ച് വളാഞ്ചേരി പോലിസ് നടത്തിയ വാഹന പരിശോധനയിലാണ് അനധികൃതമായി കടത്തികൊണ്ടുവന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടിയത്.
വളാഞ്ചേരി പോലീസ്‌റ്റേഷൻ പരിധിയിലുള്ള എയ്ഡ് പോസ്റ്റിനടുത്ത് വാഹനങ്ങൾ പരിശോധിക്കുന്നതിനിടയ്ക്ക് അതു വഴി ഓടിച്ചു വന്ന ഫോർഡ് ഫിയസ്റ്റ കറുത്ത കാർ പോലീസ് കൈ കാണിച്ച പ്രകാരം നിർത്തുകയും ഡ്രൈവർ ഇറങ്ങി ഓടുകയും ചെയ്തപ്പോൾ പോലീസ് ഓഫീസർ ഓടിയെത്തി പിടിക്കുകയും വാഹനം വിശദ്ധമായി പരിശോധിക്കുകയും ചെയ്തപ്പോഴാണ് പതിമൂന്ന് ബോക്സുകളിലും പുറത്തുമായി നൂറ്റിയറുപത്തിരണ്ട് കുപ്പികളിലായി ഏതാണ്ട് 121 ലിറ്റർ വിദേശമദ്യം പിടികൂടാനായത് . ഡ്രൈവറെ ചോദ്യം ചെയ്തതിൽ , മാഹിയിൽ നിന്നും അങ്കമാലിയിലേക്കു കൊണ്ടുപോയി രണ്ട് മടങ്ങ് ലാഭത്തിന് വിൽക്കുകയും ആയിരുന്നു ഉദ്യേശ്യം. ഇതിനെക്കുറിച്ച് കൂടുതൽ പരിശോധനയും അന്യേഷണവും നടത്തുമെന്ന് വളാഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ ജിനീഷ് പറഞ്ഞു.
അടുത്ത കാലത്ത് ഇത്രയധികം വിദേശമദ്യ വേട്ട മലപുറം ജില്ലയിൽ ഉണ്ടായിട്ടില്ല