News

ബുക്‌സ് ഓണ്‍ വീല്‍സ് വയനാട്ടിലേക്ക്..ഗോത്രമേഖലകളില്‍ 100 ലൈബ്രറികള്‍ തുറക്കുന്നു

വായന പുസ്തകങ്ങൾ സ്വീകരിക്കുന്ന വാഹനം ഇന്ന് മലപ്പുറം ജില്ലയിൽ
ബുക്‌സ് ഓണ്‍ വീല്‍സിലേക്ക് പുസ്തകങ്ങൾ സമ്മാനിക്കുന്നതിനായി +91 99951 11150 ഈ നമ്പറിൽ ഇന്ന് വിളിക്കാം.

മലപ്പുറം / വയനാട് : ഗോത്രമേഖലകളിൽ പുതിയ വായനശാലകൾ ആരംഭിക്കുന്നതിനുള്ള പുസ്തകങ്ങളുമായി ‘ ബുക്സ് ഓൺ വീൽസ് ‘ പുസ്തക വണ്ടി ബുധനാഴ്ച്ച ( ഡിസംബർ 8 ) വയനാട്ടിലെത്തും . ഈ വാഹനം ഇന്ന് മലപ്പുറം ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നിന്നും പുസ്തകങ്ങൾ ശേഖരിക്കും ബുക്‌സ് ഓണ്‍ വീല്‍സിലേക്ക് പുസ്തകങ്ങൾ സമ്മാനിക്കുന്നതിനായി +91 99951 11150 ഈ നമ്പറിൽ ഇന്ന് വിളിക്കാം എന്ന് സംഘടകർ അറിയിച്ചു. വയനാട് ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഗോത്രമേഖലകളിൽ ആരംഭിക്കുന്ന നൂറോളം വായനശാല കളിലേക്കുളള പുസ്തകങ്ങളുമായാണ് പുസ്തക വണ്ടി ചുരം കയറി യെത്തുന്നത് . ആദ്യഘട്ടത്തിൽ ഇരുപത്തഞ്ചോളം ലൈബ്രറികളാണ് ജില്ല യിൽ ആരംഭിക്കുന്നത് . സെൽഫ് ഇംപ്രൂവ്മെന്റ് ഹബ്ബ് എന്ന ഓൺലൈൻ കൂട്ടായ്മയാണ് പദ്ധതിയിലേക്കുളള പുസ്തകങ്ങളുമായി എത്തുന്നത് . തിരുവനന്തപുരത്ത് നിന്നും കഴിഞ്ഞ ദിവസം ഫ്ലാഗ് ഓഫ് ചെയ്ത പുസ്തകവണ്ടി വിവിധ ജില്ലകളിലെ കളക്ഷൻ സെന്ററുകളിൽ നിന്നും പുസ്തകങ്ങൾ ശേഖരിച്ച് നാളെ വയനാട്ടിലെത്തുമ്പോൾ മാനന്തവാടി കുരിശിങ്കലിൽ ജില്ലാ ലൈബ്രറി കൗൺസിൽ സ്വീകരണം നൽകും . ഇതോടൊപ്പം ഈ പ ദ്ധതിയിലെ ആദ്യ ലൈബ്രറിയായഎസ്.ഐ.എച്ച് ലൈബ്രറിയുടെ ഉദ്ഘാടനവും നടക്കും . കമ്മന കുരിശിങ്കൽ കോളനിയിലെ മുതിർന്ന അംഗമായ കുറുമൻ ലൈബ്രറി ഉദ്ഘാടനം ചെയ്യും . മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിക്കും . എസ്.ഐ.എച്ച് . ഡയറക്ടർ ആന്റോ മൈക്കിളിൽ നിന്നും ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ടി.ബി.സുരേഷ് പുസ്തകങ്ങൾ ഏറ്റുവാങ്ങും . ബുധനാഴ്ച്ചയും വ്യാഴാഴ്ച്ചയുമായി മൂന്ന് വായനശാലകൾ കൂടി ഉദ്ഘാടനം ചെയ്യും . അമ്മായിപ്പാലത്ത് ആരംഭിക്കുന്ന പോസിറ്റീവ് കമ്മ്യൂൺ ലൈബ്രറിയുടെ ഉദ്ഘാടനം പോസിറ്റീവ് കമ്മ്യൂണിന്റെ മെന്റർ കെ.പി.രവീന്ദ്രനും കൊട്ടനോട് ആരംഭിക്കുന്ന പൊന്നൂസ് ലൈബ്രറിയുടെ ഉദ്ഘാടനം ട്രൈബൽ എസ്.ഐ.എച്ച് . ഡയറക്ടർ ആന്റോ മൈക്കിളും അപ്പാട് ആരംഭിക്കുന്ന പഞ്ചമി ട്രൈബൽ ലൈബ്രറിയുടെ ഉദ്ഘാടനം ബത്തേരി ബ്ലോക്ക് ഞ്ചായത്ത് പ്രസിഡണ്ട് സി സി . അസൈനാരും നിർവ്വഹിക്കും . നൂറ് വായനശാലകൾ ആരംഭിക്കുന്നതിനുള്ള ഒരു ലക്ഷം പുസ്തകങ്ങൾ സമാഹരിക്കാനാണ് സെൽഫ് ഇംപ്രൂവ്മെന്റ് ഹബ്ബ് ലക്ഷ്യമിടുന്നത് . വയനാടിന്റെ ഗോത്രമേഖലകളിൽ വിജ്ഞാനത്തിന്റെയും വികസനത്തിന്റെയും പുതിയ വഴികൾ തുറക്കാൻ പദ്ധതിക്കാകുമെന്നാണ് പ്രതീക്ഷ . വൈവിധ്യമാർന്ന മന : ശാസ്ത്രവിഷയങ്ങളിൽ ചർച്ചകളും ക്ലാസ്സുകളും സംഘടിപ്പിക്കുന്ന സഹൃദയരുടെ ഓൺലൈൻ കൂട്ടായ്മയാണ് സെൽഫ് ഇംപ്രൂവ്മെന്റ് ഹബ്ബ് .

www.medialiveonline.com

https://chat.whatsapp.com/B7VcogcQYAq44B8wGrQ45x
0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Newest
Oldest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x