കൂടുതൽ മനോഹരി യായി കൊടികുത്തിമലയൊരുങ്ങുന്നു
ഇക്കോ ടൂറിസം പദ്ധതിയിൽ നടപ്പിലാക്കുന്നത് സഞ്ചാരികളെ ആകർഷിപ്പിക്കുന്ന വിവിധ പദ്ധതികൾ
പെരിന്തൽമണ്ണ :മലബാറിന്റെ ഊട്ടിയെന്നറിയപ്പെടുന്ന കൊടികുത്തിമലയിൽ സഞ്ചാരികളെ ആകർഷിക്കാൻ ഒരുക്കുന്ന വിവിധ പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. മലയുടെ മുകളിൽ അതിമനോഹരങ്ങളായ ഇരിപ്പിടങ്ങളും ഫോട്ടോ സ്പോട്ടുകളും നിർമിച്ചതിനൊപ്പം മലയുടെ ഏറ്റവും ആകർഷണിയമായ വാച്ച് ടവറിൽ ടൈലുകൾ പതിക്കുകയും ചിത്രങ്ങൾ ആലേഖനം ചെയ്തു മനോഹരമാക്കുകയും ചെയ്തിട്ടുണ്ട് അതോടൊപ്പം
2 വർഷം മുൻപുണ്ടായ ഉരുൾപൊട്ടലിൽ മണ്ണിടിഞ്ഞു വീണ ഭാഗങ്ങളിലെ മണ്ണു നീക്കി പൂർവ സ്ഥിതിയിലാക്കി. 2 ചെക്ക്‌ഡാമുകളിൽ അറ്റകുറ്റ പണികൾ ചെയ്തു വാച്ച് ടവറിനു മുകളിൽ സുരക്ഷയ്‌ക്കായി ഹാൻഡ് ഗ്രിൽ സ്ഥാപിക്കുകയും മലയുടെ താഴെ കൂടുതൽ ശുചിമുറികളും നിർമിക്കുന്നുമുണ്ട്. കൊടികുത്തിമല വന സംരക്ഷണ സമിതിയുടെ സഹായത്തോടെയാണ് പ്രവർത്തനങ്ങൾ നടത്തുന്നത് പ്രവർത്തനങ്ങൾ അവസാനിക്കുന്ന മുറക്ക് കൊടികുത്തിമല ഇക്കോ ടൂറിസം മേഖലയെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമാക്കാനാണ് അധികൃതരുടെ തീരുമാനം