News

പ്രപഞ്ചത്തിൻ്റെ പ്രകാശം..!

മുത്ത് റസൂലിൻ്റെ ജന്മ
സുദിനമണിന്ന്.
ഹിജ്റ മാസ കലണ്ടറിലെ
മൂന്നാമത്തെ മാസമായ
റബീഉൽ അവ്വൽ.
പ്രഥമ വസന്തം എന്നാണിതിനർത്ഥം.
പ്രപഞ്ചത്തിൻ്റെ വെളിച്ചമായ മുത്ത് റസൂലിൻ്റെ മദ്ഹുകൾ പ്രപഞ്ചം മുഴുവൻ അലയടിച്ചു കൊണ്ടിരിക്കുകയാണ്.
ലോകരക്ഷിതാവിൻ്റെ കല്പനകൾക്കനുസൃതമായി ജീവിതം നയിക്കാൻ മാനവ സമൂഹത്തിന് മാർഗ്ഗദർശനം നൽകിയത് മുത്ത് മുഹമ്മദ് (സ)റസൂലാണ്.

പരിശുദ്ധ ഖുർആനിലൂടെ പതിനാലു നൂറ്റാണ്ടുകൾക്കപ്പുറത്ത് അത്യാധുനിക ശാസ്ത്രതത്വങ്ങൾ മനുഷ്യരാശിക്കു വ്യക്തമാക്കിയ മുത്തുറസൂൽ പ്രപഞ്ചത്തിൻ്റെ പ്രകാശമാണ്.
മനുഷ്യനെ അസ്വാസ്ഥനാക്കുന്ന എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ പരിശുദ്ധ ഖുർആനിൽ നമുക്ക് ദർശിക്കാൻ കഴിയും.

പന്ത്രണ്ടു വർഷങ്ങൾക്കപ്പുറത്ത് മദീനാ മുനവ്വറയിൽ ആ ചാരത്ത് ഇത്തിരി നേരമിരിക്കാൻ ജീവിതത്തിൽ എനിക്കും ഒരു സൗഭാഗ്യം ലഭിച്ചു.
ജീവിത ദു:ഖങ്ങൾ മുഴുവൻ പ്രപഞ്ചനാഥനോട് മനമുരുകി പ്രാർത്ഥിച്ചപ്പോൾ, ശാശ്വത സമാധാനത്തിൻ്റെയും സ്നേഹത്തിൻ്റെയും പാഥയിലൂടെ അവിടുത്തെ മണ്ണിലൂടെ നഗ്നപാഥനായി ഒന്നു നടന്നപ്പോൾ മനസ് കുളുർത്തിരുന്നു.
ആ ചാരത്ത് ഒരിക്കൽ കൂടെ ചെന്നണയാൻ നാഥാ ഞാൻ ഈ സുദിനത്തിൽ ഒരിക്കൽ കൂടെ പ്രാർത്ഥിക്കുന്നു.

ഈ സുന്ദര സുദിനത്തിൽ ഇസ്ലാമിക ചരിത്രത്തിലെ ചെറിയൊരു ചരിത്രം ഞാനും പങ്കുവെക്കട്ടെ.

ആയിരത്തി നാനൂറ് വർഷങ്ങൾക്കപ്പുറത്ത് മുത്ത് സൂലിനെ ജീവനു തുല്യം സ്നേഹിച്ച ബിലാൽ(റ)
ചെറിയൊരു ജീവിതകഥ.
മുഹമ്മദ്‌ ﷺ വഫാത്തായതിന് ശേഷം നബിയില്ലാത്ത മദീനയിൽ ഞാൻ ഇല്ലെന്ന് പറഞ്ഞ് ശാമിലേക്ക് പോയതാണ് ബിലാൽرضي الله عنه

ഒരു രാത്രി, ബിലാൽ رضي الله عنه പ്രിയപ്പെട്ട മുത്ത് നബിﷺയെ സ്വപ്നത്തിൽ ദർശിക്കുകയും നബി തിരുമേനി , ﷺ ബിലാലിനോട് ചോദിച്ചു “ഹേ ബിലാൽ നീ ഇത്രയും കാലം എന്നെ സന്ദർശിച്ചിട്ടില്ല.”

ഉടനെ ബിലാൽ رضي الله عنهമദീനയിലേക്ക് യാത്ര പുറപ്പെട്ടു.
അനേക വർഷങ്ങൾക്കു ശേഷം അദ്ദേഹം മസ്ജിദുൽ നബവിയിൽ എത്തി ബാങ്ക് മുഴക്കി.

ആ ശബ്ദം കേട്ടതും മദീന ഒന്നാകെ ഇളകി മറിഞ്ഞു..!

എല്ലാ സ്ത്രീപുരുഷന്മാരും ഹബീബിന്റെ സ്മരണയിൽ കരഞ്ഞു. ബാങ്ക് വിളിക്കിടെ
അശ്‌ഹദു അന്ന മുഹമ്മദ് … ﷺ’ എത്തിയപ്പോൾ പ്രിയപ്പെട്ട ബിലാൽ رضي الله عنه കണ്ണീരോടെ നിലത്ത് വീണ്
കരഞ്ഞു.
ബിലാൽ رضي الله عنه മരണത്തോട് അടുത്ത സമയത്ത് അദ്ദേഹം പറഞ്ഞു,
ഇന്ന് ഞാൻ ഒരുപാട് സന്തോഷവനാണ് നാളെ ഞാൻ എന്റെ മുത്ത് റസൂലിനെയും അദ്ദേഹത്തിന്റെ സഹാബത്തിനെയും കണ്ട് മുട്ടാൻ പോകുന്നു ..!

യാ അള്ളാഹു ഈ പ്രവാചക
സ്നേഹ സമുദ്രത്തിന്റെ ഒരു തുള്ളിയെങ്കിലും നീ ഞങ്ങൾക്ക് നൽകണമേ നാഥാ..

ആമീൻ.

മഹാമാരിയുടെ നിഴൽ ലോകം മുഴുവൻ ഭീതി പടർത്തുന്ന ഈ സവിശേഷ സഹചര്യത്തിൽ മാനവരാശിയുടെ പ്രതീക്ഷയും പ്രത്യാശയുമാണ് അവിടുത്തെ മാർഗദർശനം.
എൻ്റെ എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയത്തോട് ചേർത്ത് ആശംസകൾ.

അഷ്റഫ്.എഎൻകെ.
മലയാള വിഭാഗം
PTMYHSS എടപ്പലം.

0 0 votes
Article Rating
Subscribe
Notify of
guest

0 Comments
Newest
Oldest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x